Sunday, November 24, 2013

മോചനം

     അയാള്‍ ക്ലോക്കിലേക്ക്   നോക്കി. സമയം ഒമ്പത് മണിയോടടുക്കുന്നു. അയാളൊരു യാത്രക്കൊരുങ്ങുകയാണ്. കൂട്ടിനു ഭാര്യയും രണ്ടു മക്കളുമുണ്ട്. യാത്രയുടെ ലക്ഷ്യസ്ഥാനം
അയാള്‍ക്കറിയില്ല. പക്ഷെ ഒന്നറിയാം. ഈ യാത്ര അവസാനത്തേതാണ്. ഇതിനൊരു മടക്കമില്ല…!!! തൊട്ടപ്പുറത്ത് അയാളുടെ ഭാര്യ ഇരിപ്പുണ്ട്. അയാള്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവള്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കാന്‍ തുടങ്ങിയിട്ടു മണിക്കൂറുകളായി. ഇത്രയും കാലം ജീവിക്കാന്‍ ധൈര്യം തന്നത് അവളാണ്. എല്ലാം അവസാനിപ്പിക്കാനുള്ള തീരുമാനവും അവളുടേത്‌ തന്നെയായിരുന്നു. ഇല്ലെങ്കില്‍ തന്നെ ഇങ്ങനെയൊരു ജീവിതത്തില്‍ എന്തര്‍ത്ഥമാണുള്ളത്…?! കടം തിരിച്ചു കൊടുക്കാന്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ തങ്ങളെ വേണ്ടത്. ആ പട്ടികയില്‍ എത്ര പേരുണ്ടെന്ന് തന്നെ അയാള്‍ക്ക്‌ നിശ്ചയമില്ല.

            തൊട്ടപ്പുറത്തെ വീടുകളില്‍ നിന്നും സീരിയലുകളുടെ ബഹളം കേള്‍ക്കാം. സാങ്കല്‍പ്പികമായ ജീവിതം കണ്ടു കരയുന്ന കുറെ വിഡ്ഢികകള്‍. എന്തുകൊണ്ട് തന്റെ ജീവിതം ഒരു മെഗാസീരിയല്‍ ആക്കിക്കൂടാ എന്ന് അയാള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത് കണ്ടു പൊട്ടിക്കരയുന്ന വീട്ടമ്മമാരുടെ മുഖം അയാള്‍ മനസ്സില്‍ സങ്കല്‍പ്പിക്കാറുമുണ്ട്. സീരിയലുകളുടെ ബഹളം തീരുന്നതിനു മുമ്പ് എല്ലാം അവസാനിക്കണം. ആര്‍ക്കും ഒരു സംശയവും തോന്നാന്‍ പാടില്ല. നാളെ രാവിലെ ചേതനയറ്റ നാലു ദേഹങ്ങള്‍ കാണുമ്പോഴേ എല്ലാവരും അറിയാന്‍ പാടുള്ളൂ… അയാള്‍ സാവധാനം എഴുന്നേറ്റു. ഇനിയും എന്തിനാണീ കാത്തിരിപ്പ്….? ആദ്യം മക്കളുടെ ഊഴമാണ്. പിന്നീട് ഭാര്യയുടെ. എന്നിട്ട് സ്വയം മരണം വരിക്കണം. എല്ലാം അയാള്‍ തീരുമാനിച്ചിട്ടുണ്ട്. മക്കള്‍ ഉറങ്ങുകയാണ്.അവരെ ഉണര്‍ത്തി ഭക്ഷണം കൊടുക്കണം. ഒരുപാട് കാലത്തിനു ശേഷമാണ് അവര്‍ക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കുന്നത്. ഇനിയുണ്ടാക്കാന്‍ പറ്റില്ലല്ലോ. അയാള്‍ മക്കളെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചു. അവര്‍ക്കുള്ള അന്ത്യ അത്താഴം തയ്യാറായി കഴിഞ്ഞു.

         അത്രയും സമയം നിര്‍വ്വികാരയായി ഇരുന്നിരുന്ന ഭാര്യ ഒരു ഭ്രാന്തിയെപ്പോലെ മക്കളുടെ അടുത്തേക്കോടി. ഇരുവരെയും കെട്ടിപ്പിടിച്ച് അവരുടെ കവിളുകളില്‍ തുരുതുരെ ചുംബിച്ചു. യാതൊന്നുമറിയാതെ  തന്നെ നോക്കി പകച്ചു നില്‍ക്കുന്ന മക്കളെ കണ്ടപ്പോഴാണ് അവള്‍ക്ക് സ്ഥലകാലബോധം കൈവന്നത്. അമ്മക്കിളി കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റ നല്‍കുന്ന പോലെ അവള്‍ മക്കള്‍ക്ക് ആഹാരം നല്‍കിത്തുടങ്ങി. അതില്‍ അവളുടെ കണ്ണീരിലെ ഉപ്പും കലര്‍ന്നിരുന്നു. മക്കളുടെ കൈ കഴുകിച്ച് അവള്‍ കിടക്കയില്‍ കൊണ്ട് പോയി കിടത്തി. ആ കുരുന്നു ശരീരങ്ങള്‍ പിടയുന്നത് കാണാന്‍ തനിക്കാവില്ലെന്ന ബോധ്യം അവള്‍ക്കുണ്ടായിരുന്നു. അവള്‍ അവിടെ നിന്നും തിരിച്ചു വന്നു. ഇനി തന്റെ ഊഴമാണെന്നവള്‍ക്കറിയാം. അവള്‍ തന്റെ ഭര്‍ത്താവിനെ നോക്കി അവസാനമായൊന്നു മന്ദഹസിക്കാന്‍ ശ്രമിച്ചു. ആ മന്ദഹാസം ഒരു ദീനരോദനമായി പരിണമിച്ചു.

          അയാള്‍ അവളോട്‌ മനസ്സുകൊണ്ട് യാത്ര പറഞ്ഞു. അവളും യാത്രയാവുകയാണ്. തന്റെ മനസ്സാം മരുഭൂമിയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയവള്‍….. തന്റെ നോക്കിലും നിശ്വാസത്തിലും അര്‍ത്ഥങ്ങള്‍ കണ്ടെത്തിയവള്‍…. തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവള്‍…. ഒടുവില്‍
കണ്ടതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമാണെന്നു ബോധ്യം വന്നപ്പോള്‍ അവസാനയാത്രയ്ക്കായി പ്രേരിപ്പിച്ചവള്‍… ഇനി തന്റെ ഊഴമാണ്. അതിനു മുമ്പ് എല്ലാവരും യാത്രയായി എന്ന് ഉറപ്പു വരുത്തണം. അയാളുടെ കണക്കുകൂട്ടലുകളില്‍ കരിനിഴല്‍ വീണത്‌ പെട്ടന്നായിരുന്നു. ആരൊക്കെയോ കതകില്‍ മുട്ടുന്ന ശബ്ദം.ചുറ്റിലും ആക്രോശങ്ങള്‍…. കതകു ചവിട്ടി തുറന്ന് ആരൊക്കെയോ അകത്തേക്ക് പ്രവേശിക്കുന്നു…. കൈകള്‍ ബന്ധിക്കപ്പെടുകയാണ്…. “കൊലപാതകി….ക്രൂരന്‍… ” ഒരുപാട് വിശേഷണങ്ങള്‍ അയാളുടെ കാതുകളില്‍ മുഴങ്ങി. നിമിഷങ്ങള്‍ കൊണ്ട് അയാള്‍ ഒരു കൊലയാളി ആയി മാറിയിരിക്കുന്നു. വീടിന്റെ മുറ്റം ജനസാഗരമായി മാറുകയാണ്. പോലീസ് ജീപ്പിന്റെയും ആംബുലന്‍സിന്റെയും ചൂളം വിളികള്‍. ഒരു  പരാജിതനെപ്പോലെ അയാള്‍ ചുറ്റിലും നോക്കി. ഇപ്പോള്‍ ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകളില്‍ താനായിരിക്കും….. “ഭാര്യയെയും മക്കളെയും  നിഷ്ക്കരുണം വധിച്ചവന്‍ …. മനുഷ്യമൃഗം…” ഇതൊക്കെയായിരിക്കും തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ . പോലീസ് വിലങ്ങു  വെച്ച് കൊണ്ട് പോകുമ്പോള്‍ ആംബുലന്‍സിലേക്ക് കയറ്റുന്ന ചേതനയറ്റ ആ ശരീരങ്ങളെ അയാള്‍ നോക്കി. അവരെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന ചിന്ത അയാള്‍ക്ക് കരുത്തേകി. അയാള്‍ ഊറിച്ചിരിച്ചു……

വോയ്സ്‌ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.

39 comments:

  1. ആ ഫൈനല്‍ ട്വിസ്റ്റ് കൊള്ളാം

    ReplyDelete
  2. നല്ല വരികൾ ...ആശംസകൾ
    ഇതാണ് എന്റെ ബ്ലോഗ്‌ .
    http://vithakkaran.blogspot.in/

    ReplyDelete
    Replies
    1. ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട് :)

      Delete
  3. നമുക്കിടയിൽ ഇപ്പോൾ നിത്യസംഭവമായിക്കൊണ്ടിരിക്കുന്നത് .....
    എന്നിട്ടും നടുക്കത്തോടെയല്ലാതെ വായിക്കാൻ കഴിയാത്തത്...

    ReplyDelete
    Replies
    1. ശരിയാണ്...ഇതെല്ലാം ഇപ്പോള്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു...

      Delete
  4. അയാള്‍ക്ക് രക്ഷപ്പെടാനായില്ല അല്ലെ.

    ReplyDelete
    Replies
    1. അതെ...മറ്റുള്ളവരെ രക്ഷപ്പെടുത്തി...സ്വയം രക്ഷപ്പെടാനായില്ല...

      Delete
  5. ക്രൂരമനുഷ്യനല്ലെ?

    ReplyDelete
    Replies
    1. സത്യത്തില്‍ വിധിയല്ലേ അയാളോട് ക്രൂരത കാണിച്ചത്...?!

      Delete
  6. kathayekkaal vichitramanu chilappol jeevitham...aa jeevitham kathayaakumpol athishayokthiyude echu kettal vendi varilla..good work

    ReplyDelete
    Replies
    1. വളരെയധികം നന്ദി :)

      Delete
  7. നന്നായി എഴുതിയിരിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. വളരെയധികം നന്ദി :)

      Delete
  8. May be you can put up a translation.

    ReplyDelete
    Replies
    1. Thanks for ur suggestion...Translation widget is not helpful in the case of malayalam language. Bcoz currently google translator is not allowing to convert malayalam language to other languages and vice versa...So i will try to translate the whole thing to English...Thanks for visiting my blog... :)

      Delete
  9. മോനെ ബാല കിസ്ണാ ആത്മഹത്യാ ഒന്നിനും പരിഹാരം അല്ലാട്ടോ..!
    കഥ നന്നായി ഞാന്‍ ക്ലൈമാക്സ്‌ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു..

    ReplyDelete
    Replies
    1. കാര്യം ശരിയാണ്...പക്ഷേ പലരും അത് ചിന്തിക്കുന്നില്ല എന്നു മാത്രം....

      Delete
  10. സംഗീതത ഭായ് നിങ്ങളുടെ ആ നോവല്‍ ഒന്ന് വായിക്കാന്‍ എന്ത് ചെയ്യണം....?എങ്ങനെ കിട്ടും...?

    ReplyDelete
    Replies
    1. മ്മടെ മൈത്രി, അക്ഷര ഈ ബുക്സ് സറ്റാളുകളിലെല്ലാം ഉണ്ട് ഭായ്... :)

      Delete
  11. കൂട്ട ആത്മഹത്യ ചെയ്യുന്നവരുടെ അവസാന നിമിഷങ്ങൾ.....

    ReplyDelete
  12. ഒടുവില്‍ വിചാരിക്കാത്ത ഒരു അവസാനം.
    അവര്‍ പോകുന്നെങ്കില്‍ ഒരുമിച്ചാകാമായിരുന്നില്ലേ?

    ReplyDelete
    Replies
    1. ഒരു ട്വിസ്റ്റ്‌ ഇരുന്നോട്ടെ എന്നു കരുതി...

      Delete
  13. നല്ല കഥ....
    പക്ഷെ കൂട്ട ആത്മഹത്യ എപ്പോഴും നടുക്കുന്ന വേദന തന്നെ

    ReplyDelete
  14. ചെറിയ കഥ, വലിയ കാര്യം, മികച്ച എഴുത്ത്... അനുമോദനങ്ങൾ :)

    ReplyDelete
    Replies
    1. വളരെയധികം നന്ദി അരുണ്‍...

      Delete
  15. ഇക്കാലത്ത്
    ജീവിതം ദുസ്സഹമാകുമ്പോൾ ഭീരുക്കൾ ആത്മഹത്യ ചെയ്യുന്നു...
    ധീരന്മാർ കൊലപാതകം ചെയ്യുന്നു ...

    അഭിനന്ദനങ്ങൾ സംഗീത്

    ReplyDelete
    Replies
    1. താങ്ക്യൂ സോ മച്ച് മൈ ഡിയര്‍ ഫ്രണ്ട്..... :)

      Delete
  16. Mariikkanaayi orumbedunnavar vegam poyi marikkanam, entinan inganeyullavar boomikk bharamayi jeeevikkunnat. nalla avatharanam

    ReplyDelete
  17. ആത്മഹത്യകള്‍ ഉണ്ടാകുന്നതെങ്ങിനെ അതിന് പലകാരണങ്ങളുണ്ട് ഈ കഥയില്‍ സാമ്പത്തിക ബാദ്ധ്യതകളാണല്ലോ ആത്മഹത്യയുടെ പ്രേരണ .മാധ്യമങ്ങളിലും മറ്റും നിത്യേന എന്നോണം കഥയുടെ ഇതിവൃത്തത്തിന് സമാനമായ വാര്‍ത്തകള്‍ വായിക്കുന്നത് കൊണ്ട് കഥയില്‍ പുതുമ തോന്നിയില്ല .പക്ഷെ കഥ പറയുന്ന രീതി നന്നായി .ആശംസകള്‍

    ReplyDelete
    Replies
    1. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്... ഈ കഥ മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ്...ഇപ്പോള്‍ വായിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് കഥ പോരെന്ന്...

      Delete
  18. കഥയുടെ അവസാനം നൽകിയ ട്വിസ്റ്റ് ഒഴിച്ചു നിർത്തിയാൽ പുതുമ അനുഭവപ്പെട്ടില്ല.

    'കൂട്ട ആത്മഹത്യ' എന്നു പലരും പ്രയോഗിച്ചു കാണാറുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം അത് ശരിയല്ല. അവർ കൊല ചെയ്യപ്പെടുകയാണ്. അച്ഛന്റേയോ അമ്മയുടേയോ തോന്ന്യാസജീവിതത്തിന് ഇരയാകേണ്ടി വരുന്ന നിരപരാധികൾ.

    ReplyDelete
    Replies
    1. സ്കൂള്‍ പഠന കാലത്തെ സൃഷ്ടിയാണ്..ഈ കഥ ഇപ്പോള്‍ വായിക്കുമ്പോള്‍ എനിക്കും ഇഷ്ടമല്ല.. :-)

      Delete
  19. വിഷയത്തിലെ പുതുമയില്ലായ്മ വായനയെ ബാധിക്കും.. ഇപ്പറഞ്ഞതൊന്നും കഥയല്ല, നിത്യ സംഭവങ്ങള്‍ മാത്രമാണല്ലോ ഇന്നും..

    കഥയിലെ ട്വിസ്റ്റ്‌ ഓക്കെയാണ്.. പക്ഷെ ഇങ്ങനൊരു സാഹചര്യത്തില്‍, ആ രാത്രിയില്‍ വളരെ പെട്ടന്ന് ഒരു ജനക്കൂട്ടം അവിടെ എങ്ങനെ ഉണ്ടായി.. ആത്മഹത്യകള്‍ രഹസ്യമായിരിക്കുമല്ലോ.. പച്ചയായ ജീവിതങ്ങള്‍ പറയുമ്പോള്‍ ഇത്തരം അസാധാരണത്വങ്ങള്‍ കഥയെ ബാധിക്കും എന്നാണ് എന്‍റെ കാഴ്ചപ്പാട്.. ഇതേ കഥ ആദ്യം മുതലേ അല്പം ഫാന്റസി ആയി പറഞ്ഞു വന്നിരുന്നേല്‍ ആ പ്രശ്നം ഇല്ല..

    ReplyDelete
    Replies
    1. അടുത്ത കാലത്ത് ഞാന്‍ എഴുതിയ ഒരു കഥ അന്ന് മനോജേട്ടന്‍ വായിച്ചത് മാത്രമാണ്... ഇത് ആറേഴു കൊല്ലം മുമ്പ് എഴുതിയതാണ്...

      Delete