നിന്റെയിഷ്ടങ്ങള്‍...
അവയെന്നുമെന്നില്‍ നിന്നും
വിഭിന്നമായിരുന്നു.
നീ സ്നേഹിച്ചത്,
വര്‍ണങ്ങളുടെ ലോകത്തെയായിരുന്നു.
എനിക്കിഷ്ടം,
അന്ധകാരത്തിന്റെ അപാരതയും.
നീ മാറ്റത്തെ സ്നേഹിച്ചപ്പോള്‍,
ഞാന്‍ പഴമയിലേക്കുള്ള
തിരിച്ചു പോക്കിലായിരുന്നു.
എന്റെ മൗനത്തെ ഭഞ്ജിച്ചത്,
എന്നും നിന്‍ ചുണ്ടില്‍നിന്നുതിര്‍ന്ന,
വാക്പ്രവാഹമായിരുന്നു.
എന്നിട്ടും നമ്മളൊന്നായത്,
ദൈവത്തിന്റെ വികൃതിയാലാവാം,
അല്ലെങ്കിലത് വിധി വൈപരീത്യമാവാം.
മാതൃഭൂമി (ആഗസ്റ്റ് 27, 2008)
