Sunday, March 22, 2015

ഒരു മണ്‍ചട്ടിയും, അതിലിത്തിരി വെള്ളവും.


            'മേടത്തില്‍ മേടുരുകും' എന്ന പഴഞ്ചൊല്ലില്‍ കുറെയൊക്കെ സത്യമില്ലാതില്ല. അത്രയ്ക്കുണ്ട് വേനല്‍ച്ചൂട്. ഇനി താപനിലയും, സൂര്യാഘാതവും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയും. സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ ഫാനും എ.സിയും മുതല്‍ സണ്‍ പ്രൊട്ടക്ഷന്‍ ക്രീം വരെ വിപണിയില്‍ സുലഭമാണ്. നീര മുതല്‍ കോള വരെ വേണ്ടുവോളം ശീതളപാനീയങ്ങളും. ഇതെല്ലാം നമ്മള്‍ മനുഷ്യരുടെ കാര്യം. പക്ഷിമൃഗാദികള്‍ക്കുമില്ലേ ചൂടും ദാഹവുമെല്ലാം...? വരള്‍ച്ച മൂലം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങുന്നു എന്നാണ് പറയപ്പെടുന്നത്. ഒരിറ്റു ജലത്തിനു വേണ്ടി അവറ്റകള്‍ എത്രയോ ദൂരം സഞ്ചരിക്കുന്നു. ചൂടില്‍ നിന്നും രക്ഷ നേടാനും തൊണ്ടയൊന്നു നനയ്ക്കാനും അവറ്റകള്‍ക്ക് എന്താണൊരു മാര്‍ഗ്ഗം...? സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഈ ചിന്തയ്ക്ക് ചൂട് പിടിച്ചപ്പോഴാണ് ഒടുവിലൊരുപായം തോന്നിയത്.

'ഒരു മണ്‍ചട്ടിയും, അതിലിത്തിരി വെള്ളവും'

                പിന്നെ മടിച്ചു നിന്നില്ല. ചെറിയൊരു മണ്‍ചട്ടി വാങ്ങി. അതില്‍ വെള്ളം നിറച്ച് മുറ്റത്ത് കൊണ്ടു പോയി വെച്ചു. അതിലേക്ക് കണ്ണും നട്ടിരുന്നു. ആദ്യമൊന്നും പക്ഷികള്‍ അവിടേക്ക് തിരിഞ്ഞു നോക്കിയതു പോലുമില്ല. ചട്ടി വാങ്ങിയ കാശ് കൊണ്ട് മിഠായി വാങ്ങാമായിരുന്നു എന്ന ആലോചനയില്‍ അന്നത്തെ ദിവസം കടന്നു പോയി. പിറ്റേന്ന് അമ്മയാണ് ആ കാഴ്ച കാണിച്ചു തന്നത്. ചട്ടിക്ക് ചുറ്റും ഒരു കൂട്ടം പൂത്താംകീരികള്‍. അവ കുടിച്ചും കുളിച്ചും രസിക്കുകയാണ്. മനസ്സില്‍ ഒരു വേനല്‍ മഴ പെയ്തിറങ്ങിയ പ്രതീതി. പിന്നീടുള്ള ദിവസങ്ങളില്‍ മഞ്ഞക്കിളിയും, തത്തമ്മയും, മൈനയും, കുരുവിയും, കാക്കയും, കുയിലും, ചെമ്പോത്തുമെല്ലാം മണ്‍ചട്ടിയിലെ തെളിനീരു തേടിയെത്തി. അവ  ദാഹം തീര്‍ക്കും. കുളിക്കും. കുളി കഴിഞ്ഞ് തൊട്ടപ്പുറത്ത് മതിലിലിരുന്ന് ചിറകിലെ വെള്ളം കുടഞ്ഞ് തൂവലുകള്‍ വൃത്തിയാക്കും. പരസ്പരം കൊക്കുരുമ്മി സ്‌നേഹം പ്രകടിപ്പിക്കും. പ്രണയിക്കും.
            കൂട്ടമായെത്തുന്ന പൂത്താംകീരികളാണ് കൂട്ടത്തിലെ കലാപകാരികള്‍. മണ്‍ചട്ടിയില്‍ കയറാനും കുളിക്കാനുമെല്ലാം പരസ്പരം മത്സരമാണ്. ഒരുമാതിരിപ്പെട്ട മറ്റു പക്ഷികള്‍ക്കെല്ലാം അവയെ പേടിയുമാണ്. ചില പക്ഷികളാകട്ടെ ആര്‍ക്കും ശല്യമുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി വേഗം സ്ഥലം കാലിയാക്കും. വല്ല കെണിയോ മറ്റോ ആണോ എന്ന പരിഭ്രമത്താലാവണം പേടിച്ചു പേടിച്ചാണ് ചില കിളികള്‍ മണ്‍ചട്ടിയുടെ സമീപമെത്തുക. ചെറിയ മണ്‍ചട്ടിയില്‍ കുളിക്കാനുള്ള കാക്കയുടെയും ചെമ്പോത്തിന്റെയുമെല്ലാം ദയാനീയാവസ്ഥ കണ്ടപ്പോള്‍ കുറച്ചു കൂടി വലിപ്പമുള്ളത് വാങ്ങേണ്ടി വന്നു.
       
     
           പക്ഷികള്‍ മാത്രമല്ല വിരുന്നുകാരായെത്തിയിരുന്നത്. ഇടയ്ക്ക് പൂച്ചയും, പട്ടിയും, തേനീച്ചയും, പൂമ്പാറ്റയും, വണ്ടുകളുമെല്ലാം ദാഹജലം തേടിയെത്തും. ചട്ടി പൊട്ടുക മിക്കവാറും പട്ടികള്‍ വരുമ്പോഴായിരിക്കും. എങ്കിലും പുതിയത് വാങ്ങും. പിന്നീട് പക്ഷികള്‍ക്ക് മാത്രമായി മരക്കൊമ്പത്ത് ഒരു മണ്‍ചട്ടി സ്ഥാപിച്ചു. അതിനു ശേഷം കൂടുതല്‍ പക്ഷികള്‍ വരാറുള്ളത് അതിലേക്കാണ്. പതിനഞ്ച് വര്‍ഷത്തോളമായി എല്ലാ വേനലിലും ഇത് ചെയ്യാറുണ്ട്.

        ഒരര്‍ത്ഥത്തില്‍ ഈ മിണ്ടാപ്രാണികളുടെ ഇത്തരത്തിലുള്ള  അവസ്ഥയ്ക്ക് നമ്മള്‍ തന്നെയാണ് കാരണക്കാര്‍. പാടങ്ങളും, കുളങ്ങളും, പുഴകളുമെല്ലാം വറ്റി വരണ്ടതിന് ഉത്തരവാദികള്‍ നമ്മള്‍ തന്നെയല്ലേ? വികസനത്തിന്റെ പേരും പറഞ്ഞ് ജലസ്രോതസ്സുകള്‍ നികത്തി അവയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ പണിതതും നമ്മളല്ലേ? അപ്പോള്‍ ന്യായമായും തെളിനീരിനായി കേഴുന്ന ഈ ജീവജാലങ്ങളെയെല്ലാം സഹായിക്കേണ്ട കടമയും നമ്മുടേത് തന്നെയാണ്. അതിനായി ആകെ വേണ്ടത് ഇത്ര മാത്രം-ഒരു മണ്‍ചട്ടിയും അതിലിത്തിരി വെള്ളവും.


"ഇന്ന് മാര്‍ച്ച് 22 : ലോക ജലദിനം"

43 comments:

 1. Replies
  1. നീ നന്നായെന്നു പറഞ്ഞല്ലോ. എനിക്ക് സന്തോഷമായി... ;)

   Delete
 2. എനിക്കും വാങ്ങണം ഒരു ചട്ടി... :)
  Well side sangeethetta...

  ReplyDelete
 3. sangeethetta,.idea kalakki.....verum oru chattiyum vellavum kond orupaadu pakshikalukku aaswasam nalkuka ennath valare upakaaraprathavum chilavu kuranjathumaya kaaryamalle....15 varshathe ee sevanam iniyum orupaadu jeevikalkku labhikkatte......avarellam ee valiya manassine prasamsikkunnundaakum......pne enikku video kooduthal ishttamayi.enthaayalum kidu aayittund...

  ReplyDelete
 4. ഞാനും കുറച്ച് മൺചട്ടികൾ വാങ്ങാൻ പോവുന്നു....

  ReplyDelete
  Replies
  1. വളരെ നല്ല കാര്യം...

   Delete
 5. ടച്ചിംഗ്. നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ സംഗീത് ഭായ്.

  ReplyDelete
  Replies
  1. സന്തോഷം സുധീർ ഭായ്... :)

   Delete
 6. ഈ പരിപ്പാടി കുറച്ചുകാലം മുന്പ് പത്രത്തില്‍ വായിച്ചിരുന്നു. എന്നാല്‍ പതിനഞ്ച് വര്‍ഷങ്ങളായി നീ ഇത് ചെയ്യുന്നു എന്നറിയുമ്പോള്‍ , സന്തോഷം.. അഭിമാനം :) ഇനി ഞാനും ചെയ്യും . :)

  ReplyDelete
  Replies
  1. ചെയ്യണം...ഞാൻ വീട്ടിൽ പരിശോധിക്കാൻ വരും...

   Delete
 7. എന്തെ ദാസാ എനിക്കീ ബുദ്ധി നേരത്തെ തോന്നിയില്ല. :(

  ReplyDelete
  Replies
  1. എല്ലാറ്റിനും അതിന്റേതായ സമയമുണ്ടല്ലോ പ്രദീപേട്ടാ... ;)

   Delete
 8. നന്നായി സംഗീത് ...ഇതിവിടെ ചെയ്യാൻ പറ്റുമോന്നു നോക്കണം...ഇവിടെ പക്ഷികളെ ഒക്കെ കാണാൻ വല്യ പാടാണ്... ഇനി വെള്ളം വച്ചാൽ വരുമോന്നറിയാലോ...

  ReplyDelete
  Replies
  1. വെച്ചു നോക്കൂ...വരാതിരിക്കില്ല...

   Delete
 9. സംഗീ , വീട്ടിലുള്ള സ്നേഹപ്പക്ഷികള്‍ക്ക് ഇങ്ങനെ വെള്ളം വെയ്ക്കാറുണ്ട് ...പക്ഷെ ഇങ്ങനെ വിശാല മനസ്സോടെ ചെയ്തിട്ടില്ല...ഇനി അവയെയും കരുതണം .

  ReplyDelete
  Replies
  1. നല്ല കാര്യം...

   Delete
 10. മനസ്സു നിറഞ്ഞൂ....

  ReplyDelete
 11. അഭിനന്ദനങ്ങള്‍

  ReplyDelete
 12. അഭിനന്ദനങ്ങൾ സുഹൃത്തേ .

  ReplyDelete
 13. നമിക്കുന്നു മാഷേ,,,

  ReplyDelete
  Replies
  1. നന്ദി ജോസ്ലെറ്റ്‌ ഭായ്...

   Delete
 14. സംഗീത് ശരിയായ ഒരു ജീവജാല സ്നേഹി. ഒരു പ്രകൃതി സ്നേഹി.

  ഞങ്ങളുടെ അടുക്കള വാതുക്കൽ എന്നും രാവിലെ ഒരു കാക്ക വന്നു വിളിയ്ക്കും. അതിന് ആഹാരം കൊടുക്കും.ഉടൻ മറ്റു കൂട്ടുകാരെ വിളിയ്ക്കും. ഇവർ പോയി ക്കഴിഞ്ഞാൽ ഒന്ന് രണ്ടു കിളി വരും. ചിത്തിരക്കിളി,ഓലേഞ്ഞാലി, ഇരട്ടത്തലയൻ, പിന്നെ കറുപ്പും വെളുപ്പുമുള്ള ആ ചെറിയകിളി.അവരുടെ ആഹാരം കഴിയുംപോൾ ഒരു പൂച്ച വരും. ഒരുദിവസം നോക്കുമ്പോൾ ഒരു കീരി വന്നിരിയ്ക്കുന്നു. ചിലപ്പോൾ ഇവരെയെല്ലാം ഓടിച്ച് ഒരു പരുന്ത് വന്നിറങ്ങും.

  സംഗീതിന്റെ ഈ പ്രവർത്തിയാണ് ശരിയായ ജീവ കാരുണ്യ പ്രവർത്തനം. ദാഹ ജലം നൽകുന്നത്. കൂടുതൽ കൂട്ടുകാർ വരട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
  Replies
  1. ഒരായിരം നന്ദി ഈ നല്ല വാക്കുകൾക്ക്...

   Delete
 15. You have a great feature my friend ....!!!

  ReplyDelete
 16. ഞങള്‍ പണ്ട് കാലം മുതലേ ചിരട്ടയില്‍ ഇങ്ങനെ ചെയ്യാറുണ്ട് . അല്ലെങ്കിലും,പൊതുവേ ഗ്രാമ പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അവയ്ക്ക് കുടിവെള്ളം ലഭ്യമാകാറുണ്ട് .
  ഏതായാലും ഈ സുമനസ്സിനു അഭിവാദ്യങ്ങള്‍ .

  ReplyDelete
 17. അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പൻ ചേട്ടാ...

   Delete
 18. നന്നായി അവതരിപ്പിച്ചിരിക്കുന്നു കേഏട്ടൊ ഭായ്

  ReplyDelete