Monday, July 28, 2014

ഒരു ഇഡ്ഡലിക്കഥ...

              ''ഒരു പാലക്കാട്ടുകാരനായിട്ടും നീ രാമശ്ശേരി ഇഡ്ഡലി കഴിച്ചിട്ടില്ലേ'' എന്നുള്ള കോഴിക്കോട്ടുകാരനായ ഒരു സുഹൃത്തിന്റെ ചോദ്യമാണ് എന്നെ രാമശ്ശേരിയിലെത്തിച്ചത്. ഇന്നലെ ഞായറാഴ്ച ആയതുകൊണ്ട് കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല. രാവിലെ കൂട്ടുകാരനേയും കൂട്ടി നേരെ രാമശ്ശേരിയിലേക്ക് വെച്ചു പിടിച്ചു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ബഹളത്തില്‍ നിന്നും വിട്ടുമാറി ഗ്രാമീണ സൗന്ദര്യം ചോര്‍ന്നു പോകാത്ത ഒരു പ്രദേശമാണവിടം. രാമശ്ശേരിയിലുള്ള ശ്രീ മന്ദത്ത് ഭഗവതി ക്ഷേത്രത്തിനു നേരെ മുന്നിലായി 'ശ്രീ സരസ്വതി ടീ സ്റ്റാള്‍' എന്ന പേരില്‍ ഒരു ഒരു കൊച്ചു ഹോട്ടലുണ്ട്. ഹോട്ടലിന്റെ പേരെഴുതി വെച്ചിരിക്കുന്ന ബോര്‍ഡില്‍ ഹോട്ടലിന്റെ പേരിനേക്കാള്‍ വലിപ്പത്തിലാണ് 'രാമശ്ശേരി ഇഡ്ഡലിക്കട' എന്നെഴുതി വെച്ചിരിക്കുന്നത്. ചെന്നു കയറിയപ്പോള്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. പ്രായമായ ഒരാളാണ് ഹോട്ടലിന്റെ നടത്തിപ്പുകാരന്‍. കണക്കും കാര്യവുമൊക്കെ നോക്കാന്‍ അയാള്‍ക്ക് കൂട്ടായി അയാളുടെ പേരക്കുട്ടികളെന്നു തോന്നിപ്പിക്കുന്ന രണ്ടു കൊച്ചു കുട്ടികളുമുണ്ട്.

             ഇനി രാമശ്ശേരി ഇഡ്ഡലിയുടെ ചരിത്രം പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ കാഞ്ചീവരത്ത് നിന്നും കേരളത്തിലേക്ക് കുടിയേറിയ മുതലിയാര്‍ സമുദായത്തില്‍ പെട്ടവരാണ് രാമശ്ശേരി ഇഡ്ഡലിയുടെ ഉപജ്ഞാതാക്കള്‍. രൂപത്തിലും രുചിയിലും സാധാരണ ഇഡ്ഡലിയുമായി വത്യാസമുണ്ട് രാമശ്ശേരി ഇഡ്ഡലിയ്ക്ക്. ഒരു ചെറിയ ദോശയുടെ രൂപമാണിതിന്. തലമുറകളായി കൈമാറിവന്നതാണ് ഇതിന്റെ രുചിക്കൂട്ട്. പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന രാമശ്ശേരി ഇഡ്ഡലി ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമായിരുന്നുവത്രേ. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമായി ഒട്ടേറെ ആളുകള്‍ ദിവസവും ഇഡ്ഡലിയുടെ സ്വാദറിയാന്‍ ഇവിടെയെത്തുന്നുണ്ട്. പാലക്കാട് നിന്നും നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുതുശ്ശേരിയിലെത്താം. അവിടെയുള്ള ഭഗവതി ക്ഷേത്രത്തിന് അരികിലുള്ള റോഡിലൂടെ നാല് കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ രാമശ്ശേരിയിലെത്താം.

        പ്രത്യേക രീതിയിലാണ് രാമശ്ശേരി ഇഡ്ഡലി പാചകം ചെയ്യുന്നത്. കൂട്ട് സാധാരണ ഇഡ്ഡലിയുടേതിന് സമാനമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മറ്റെന്തോ രഹസ്യം രാമശ്ശേരി ഇഡ്ഡലിയുടെ രുചിക്ക് പിന്നിലുണ്ടെന്നാണ് എല്ലാവരുടെയും വിശ്വാസം. പൊന്നി അരി, ഉഴുന്ന്, ഉലുവ എന്നിവ പ്രത്യേക അനുപാതത്തില്‍ തലേദിവസം അരച്ച് വയ്ക്കുന്നു. ഈ മാവുപയോഗിച്ച് മണ്‍പാത്രത്തിലാണ് ഇഡ്ഡലിയുണ്ടാക്കുന്നത്. ഈ മണ്‍പാത്രത്തിന് നെടുകെയും കുറുകെയുമായി നൂലുകള്‍ കെട്ടിയിട്ടുണ്ടാവും. അതിനു മുകളില്‍ തുണി വിരിച്ച് അതില്‍ മാവൊഴിച്ചാണ് രാമശ്ശേരി ഇഡ്ഡലി പാകം ചെയ്യുന്നത്. കരിയും പുകയുമൊന്നും എല്‍ക്കാതെ വിറകടുപ്പിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഇഡ്ഡലിയുടെ കൂടെ കഴിക്കാനായി ചട്ട്ണിയും ചമ്മന്തിയുമെല്ലാം കിട്ടുമെങ്കിലും രാമശ്ശേരിക്കാരുടെ സ്പെഷല്‍ ചമ്മന്തിപ്പൊടി ചേര്‍ത്ത്  ഇഡ്ഡലി കഴിക്കുമ്പോഴാണ് കൂടുതല്‍ രുചി. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അകത്ത് ഇഡ്ഡലിയുണ്ടാക്കുന്ന സ്ത്രീകളുടെ പരാതിയും പരിഭവവും കലര്‍ന്ന സംസാരം കേള്‍ക്കുകയും ഹോട്ടലുടമയുടെ മുഖത്തെ ദുഃഖഭാവം കാണുകയും ചെയ്തപ്പോള്‍ ഒന്നു തോന്നി. രാമശ്ശേരി ഇഡ്ഡലിയും അതിന്റെ രുചിയും വെറുമൊരു ഓര്‍മ്മ മാത്രമായി മാറാന്‍ ഏറെ താമസമില്ലെന്ന്.  

32 comments:

 1. കേട്ടിട്ട് ഒന്ന് തിന്നുനോക്കാന്‍ തോന്ന്ണൂ. രാമശ്ശേരി ഇഡ്ഢലി കൊണ്ട് ഒരു കഥയുണ്ടാക്കാമായിരുന്നില്ലേ. സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലെ ദോശപോലെ...

  ReplyDelete
  Replies
  1. 'ഒരു ദോശയുണ്ടാക്കിയ കഥ' പോലെ ഒരു ഇഡ്ഡലി ഉണ്ടാക്കിയ കഥ...അല്ലേ?

   Delete
 2. ഈ ഇഡ്ഡലി പുരാണം ഇഷ്ടപ്പെട്ടു .പാലക്കാട്ട് പോകുമ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാം

  ReplyDelete
  Replies
  1. എന്തായാലും ശ്രമിക്കണം...

   Delete
 3. ഒന്ന് കഴിച്ചുനോക്കണമല്ലോ.....

  ReplyDelete
  Replies
  1. തീര്‍ച്ചയായും...

   Delete
 4. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു പത്രത്തിലെ സപ്ലിമെന്റില്‍ രാമശേരി ഇഡ്ഡലിയുടെ വിശേഷം വായിച്ചിട്ടുണ്ട്.

  ReplyDelete
 5. രാമശ്ശേരി ഇഡ്ഡലിയെപ്പറ്റി കേട്ടിട്ടുണ്ട്
  ഈ കുറിപ്പ് നന്നായി

  ReplyDelete
 6. ദോശ പോലുള്ള ഇഡ്ഡലി.. ദൊഡ്ഡലി.. :)
  ഒരിക്കല്‍ നമുക്ക് ഒരുമിച്ചു പോകാം, രാമശ്ശേരിയിലേക്ക്..

  ReplyDelete
  Replies
  1. തീര്‍ച്ചയായും...നമുക്കൊരു ദിവസം പോകണം ദൊഡ്ഡലി കഴിക്കാന്‍...

   Delete
 7. കുറച്ചുകാലമായി ഈ മഹാത്ഭുതത്തെപ്പറ്റി കേൾക്കുന്നു - ഇനി പാലക്കാട്ടു പോവുമ്പോൾ ഒരു പതിനാറു കിലോമീറ്റർ കൂടി സഞ്ചരിക്കണം .....

  ReplyDelete
  Replies
  1. പാലക്കാട് വരുമ്പോള്‍ എന്തായാലും പോകണം..

   Delete
 8. രാമശ്ശേരി പോയി ആ ഇഡ്ഡലി കഴിക്കണം എന്നത് ഇന്നും ആഗ്രഹമായി നിൽക്കുന്നു. എന്നാൽ പാലക്കാടുള്ള ചില ഹോട്ടലുകളിൽ രാവിലെ ഇത് കിട്ടുന്നുണ്ട്‌. രാമശ്ശേരിയിൽ നിന്നും കൊണ്ട് വരുന്നതാണെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒറിജിനൽ ആണോ എന്നറിയില്ല.

  ReplyDelete
  Replies
  1. അത് ഞാനും കേട്ടിട്ടുണ്ട്...ഒറിജിനലാണോ എന്ന കാര്യത്തില്‍ എനിക്കും ഉറപ്പില്ല...

   Delete
 9. കഴിച്ചിട്ടില്ല. അടുത്ത തവണ നാട്ടില്‍ വരുമ്പോഴാകട്ടെ....

  ReplyDelete
 10. കുറെ നാളായി ഈ ഇഡഢിലി മാഹാത്മ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നാ പിന്നെ കുറച്ച് നടന്നാലും വിരോധമില്ല കഴിച്ചിട്ടു തന്നെ കാര്യം. കുറച്ചു നാള്‍ കൂടി കഴിയട്ടെ.

  ReplyDelete
 11. I too want to try this,before it becomes a memory!!

  ReplyDelete
 12. ഇഡ്ഡലി കഥ ! രാമശ്ശേരിയിലെക്കൊന്നു പോനമല്ലോ അപ്പൊ ! ആശംസകൾ

  ReplyDelete
  Replies
  1. എന്തായാലും പോകണം...

   Delete
 13. Replies
  1. പിന്നല്ലാതെ... :)

   Delete
  2. ന്നാ പിന്നെ നോം രാമശ്ശേരിക്കങ്ങട്....................... :)

   Delete
  3. ന്നാ പിന്നെ അങ്ങനെ ആയ്ക്കോട്ടെ... :-)

   Delete
 14. ഈ ഇഡ്ഡലിയെ കുറിച്ച് വായിച്ചിട്ടുണ്ട്. കൊള്ളാം സംഗീത്. നല്ല കുറിപ്പ്

  ReplyDelete
 15. പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും അവിടെ പോകും

  ReplyDelete
  Replies
  1. എന്തായാലും പോകണം സിയാഫ്ക്കാ... :)

   Delete