Sunday, December 15, 2013

വിധിവൈപരീത്യം


നിന്റെയിഷ്ടങ്ങള്‍...
അവയെന്നുമെന്നില്‍ നിന്നും
വിഭിന്നമായിരുന്നു.
നീ സ്നേഹിച്ചത്,
വര്‍ണങ്ങളുടെ ലോകത്തെയായിരുന്നു.
എനിക്കിഷ്ടം,
അന്ധകാരത്തിന്റെ അപാരതയും.
നീ മാറ്റത്തെ സ്നേഹിച്ചപ്പോള്‍,
ഞാന്‍ പഴമയിലേക്കുള്ള
തിരിച്ചു പോക്കിലായിരുന്നു.
എന്റെ മൗനത്തെ ഭഞ്ജിച്ചത്,
എന്നും നിന്‍ ചുണ്ടില്‍നിന്നുതിര്‍ന്ന,
വാക്പ്രവാഹമായിരുന്നു.
എന്നിട്ടും നമ്മളൊന്നായത്,
ദൈവത്തിന്റെ വികൃതിയാലാവാം,
അല്ലെങ്കിലത് വിധി വൈപരീത്യമാവാം.
  
മാതൃഭൂമി (ആഗസ്റ്റ്‌ 27, 2008)

28 comments:

  1. വിപരീതധ്രുവങ്ങള്‍ ആണെങ്കിലും.....!

    ReplyDelete
    Replies
    1. .....ദൈവം അവരെ ഒന്നിപ്പിച്ചു :-)

      Delete
  2. കവിത കൊള്ളാം

    ReplyDelete
  3. രണ്ടും ചേര്‍ന്ന നല്ലോന്നിനാണ്...

    ReplyDelete
  4. വിധിവൈപരീത്യം

    ReplyDelete
  5. ഇഷ്ടങ്ങൾ വിഭിന്നമായിരുന്നെങ്കിലും
    ഈശ്വരൻ ഇരുവരെയും ചേർത്തു വെച്ചു
    ഇതിനെ വിധി വൈപരീത്യം
    എന്നു വിളിക്കാനെനിക്കാവില്ല
    ജീവിക്കുക ഒരുമയോടെന്നും
    ആശംസകൾ.

    ReplyDelete
  6. കൊള്ളാം .മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആണോ വന്നത്.

    ReplyDelete
    Replies
    1. നന്ദി... :-) മാതൃഭൂമിയിലെ കലാലയങ്ങളിലൂടെ എന്ന പംക്തിയില്‍...

      Delete
  7. ഇങ്ങള് ആള് കൊള്ളാല്ലോ..! കലക്കീട്ടോ..!

    ReplyDelete
    Replies
    1. നന്ദി നിസാര്‍ ഭായ് :-)

      Delete
  8. adipoli ayirikkunnu bhai :) Published writer analle :)

    ReplyDelete
    Replies
    1. നന്ദി അനില്‍... :-) ചിലതൊക്കെ അച്ചടിമഷി പുരണ്ടിട്ടുണ്ട്... അത്രയേ ഉള്ളൂ... :-)

      Delete
  9. വിധി വിഹിത മേവനും ലംഘിച്ചു കൂടുമോ?

    ReplyDelete
  10. വിപരീത ധ്രുവങ്ങള്‍ പരസ്പരം ആകര്‍ഷിക്കും.. സ്വാഭാവികം.. :)
    കവിത കൊള്ളാം..

    ReplyDelete
    Replies
    1. താങ്ക്സ് മനോജേട്ടാ... :-)

      Delete
  11. കവിത വളരെ നന്നായിരിക്കുന്നു.. സംഗീത്.!!

    ReplyDelete