Sunday, March 02, 2014

മീറ്റും, ചാറ്റും, ഇടയിലൊരിത്തിരി ഈറ്റും.

            ഓരോ തിരുവനന്തപുരം യാത്രയും സന്തോഷിപ്പിക്കുന്നതോ, വേദനിപ്പിക്കുന്നതോ ആയ എന്തെങ്കിലുമൊക്കെ അനുഭവങ്ങള്‍ എനിക്ക് വേണ്ടി കരുതി വയ്ക്കാറുണ്ട്. ഫെബ്രുവരി ഇരുപത്തേഴാം തിയ്യതി രാവിലെ അമൃത എക്സ്പ്രസ്സില്‍ അനന്തപദ്മനാഭന്റെ മണ്ണില്‍ ചെന്നിറങ്ങുമ്പോള്‍ അന്നേ ദിവസം വീടിനു സമീപത്തെ ശിവക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന ശിവരാത്രി പരിപാടികള്‍ നഷ്ടമാകുമല്ലോ എന്ന ചിന്ത ചെറുതായെങ്കിലും എന്നെ അലട്ടിയിരുന്നു. അന്‍വര്‍ക്കയുടേയും, മനോജേട്ടന്റെയും ക്ഷണമായതിനാലായിരിക്കണം ഈ സംഭവത്തെക്കുറിച്ച് ഞാന്‍ അവരോട് സൂചിപ്പിച്ചതുമില്ല.

          രാവിലെ മനോജേട്ടനോടും, അന്‍വര്‍ക്കയോടുമൊപ്പം മനോജേട്ടന്റെ വീട്ടിലെത്തുമ്പോള്‍ ഉട്ടോപ്പ്യന്‍ അവിടെ നല്ല ഉറക്കത്തിലായിരുന്നു. വിഷ്ണുവേട്ടനാണെങ്കില്‍ ഉട്ടോപ്പ്യനെ വിളിച്ചുണര്‍ത്താന്‍ പുതിയ ഓരോ അടവുകള്‍ പരീക്ഷിക്കുന്ന തിരക്കിലും. എല്ലാവരും വേഗം കുളിച്ചു റെഡിയായി പ്രസ് ക്ലബ്ബിലെത്തിയപ്പോള്‍ വിഢിമാനും ബഷീര്‍ ഇക്കയും അവിടെ സന്നിഹിതരായിരുന്നു. വൈകാതെ ഓരോരുത്തരായി എത്തിത്തുടങ്ങി. 10:30 മണിയോടെ പരിപാടികള്‍ ആരംഭിച്ചു. ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യത്തെ ചടങ്ങ്. അതിനിടയില്‍ പ്രിയന്‍ അലക്സ്, നിധീഷ് വര്‍മ്മ തുടങ്ങിയവര്‍ കവിതകള്‍  ആലപിച്ചു. ബ്ലോഗിംഗ് രംഗത്ത് പുതിയ ആളായതിനാല്‍ പലരുടെയും വര്‍ഷങ്ങളായുള്ള ബ്ലോഗനുഭവങ്ങള്‍ വളരെ അദ്ഭുതത്തോടെയാണ് ഞാന്‍  കേട്ടിരുന്നത്.

        ഒരു പക്ഷേ മീറ്റിനെത്തിയ മുഴുവനാളുകള്‍ക്കും പ്രചോദനമേകിയത് പ്രവാഹിനിയും അവരുടെ ചിരിയുമായിരിക്കണം. സ്വന്തം കഷ്ടതകളെ വെല്ലുവിളിച്ചു കൊണ്ട് നിറഞ്ഞ ചിരിയോടെ ജീവിതം മുന്നോട്ട് നയിക്കുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 'ചോരശാസ്ത്രം', 'നിരീശ്വരന്‍' തുടങ്ങിയ നോവലുകളുടെ രചയിതാവായ വി.ജെ ജെയിംസ് ആണ് എന്നെ അമ്പരപ്പിച്ച മറ്റൊരു വ്യക്തിത്വം. താന്‍ ഇത്രയും പ്രശസ്തനായ വ്യക്തിയാണെന്നതിന്റെ ചെറിയൊരു ലാഞ്ചന പോലുമില്ലാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തുകയും, 'ചോരശാസ്ത്രം' വാങ്ങി വായിക്കാനുള്ള തീരുമാനമെടുപ്പിക്കുകയും ചെയ്തു.

        രുചിക്കൂട്ട് ( കുഞ്ഞൂസ് കാനഡ & കൊച്ചുമോള്‍ കൊട്ടാരക്കര), അമ്മുക്കുട്ടി കഥകള്‍ (രജനി മോഹന്‍), ഇനിയും പെയ്യാത്ത മഴ (അഞ്ജു കൃഷ്ണ) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ബ്ലോഗര്‍ സംഗമ വേദിയില്‍ വെച്ച് നടക്കുകയുണ്ടായി. തങ്ങളുടെ  പുസ്തകത്തിന്റെ വിപണനത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പാവപ്പെട്ടവര്‍ക്കായി നീക്കി വയ്ക്കാനുള്ള സ്തുത്യര്‍ഹമായ തീരുമാനം കൈക്കൊണ്ട 'രുചിക്കൂട്ടി'ന്റെ രചയിതാക്കള്‍ക്ക്  എന്റെ അഭിനന്ദനങ്ങള്‍. 'രുചിക്കൂട്ട് ' നോക്കി പാചകം ചെയ്തതു കൊണ്ടാണോ എന്നറിയില്ല മീറ്റിനിടയിലെ ഈറ്റും നന്നായിരുന്നു.

      ഉട്ടോപ്പ്യന്റെയും, അംബരീഷിന്റെയും ചിത്രപ്രദര്‍ശനവും ഗംഭീരമായി.  സീയെല്ലസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമായി ശ്രീമതി ലീല.എം.ചന്ദ്രനും , പ്രകൃതിസൗഹൃദ ബാഗുകളുമായി സഫര്‍ അമീറും എത്തിയിരുന്നു. 'ബ്ലോഗിങ്ങ്: ഇന്നലെ-ഇന്ന്‍-നാളെ' , 'ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ച' എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച സംവാദവും മികവ് പുലര്‍ത്തി. ഈ സംവാദത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയകളിലൂടെ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചത്. ബ്ലോഗ് മീറ്റ്  അവസാനിച്ചതിന് ശേഷം അതേ വേദിയില്‍ അവാര്‍ഡ് ദാനവും, കവി സമ്മേളനവും  നടക്കുകയുണ്ടായി. പങ്കെടുത്ത ഓരോരുത്തരുടെയും മനസ്സില്‍ ഈ മീറ്റ് ഒരു നല്ല ഓര്‍മ്മയായി തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് നാം നന്ദി പറയേണ്ടത് ശ്രീ.അന്‍വര്‍ ഹുസൈന്‍, ഡോ.മനോജ് കുമാര്‍, ഉട്ടോപ്പ്യന്‍, വിഷ്ണു ഹരിദാസ്, വിജിത് വിജയന്‍, മണികണ്ഠന്‍ തുടങ്ങിയ ഇതിന്റെ സംഘാടകരോടാണ്.

     രാത്രി 10:30 ന് അമൃത എക്സ്പ്രസ്സിനു തന്നെയായിരുന്നു എന്റെ മടക്കവും. മനോജേട്ടന്റെയും, അന്‍വര്‍ക്കയുടേയും കൂടെ റെയില്‍വേ സ്റ്റേഷനിലെത്തിലെത്തിയപ്പോഴാണ് എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിറയെ മഷി കണ്ടത്. 'ഇ-മഷി' ആണോ എന്ന് ആദ്യമൊന്നു ശങ്കിച്ചുവെങ്കിലും പോക്കറ്റില്‍ ഇട്ടിരുന്ന പേനയില്‍ നിന്നും ലീക്കായ യഥാര്‍ത്ഥ മഷി തന്നെയാണെന്ന് പിന്നീടാണ് മനസ്സിലായത്. അന്‍വര്‍ക്കയെ ഒരു സിനിമാ ഭ്രാന്തനാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി ഞാന്‍ കൊണ്ടു പോയ ആയിരത്തോളം സിനിമകളില്‍ പകുതി പോലും കോപ്പി ചെയ്യാന്‍ കഴിഞ്ഞില്ല എന്ന വിഷമം മാത്രം ബാക്കിയായി. തലേ ദിവസത്തെ യാത്രാക്ഷീണം നിമിത്തം ട്രെയിനിന്റെ സീറ്റിലേക്ക് തല ചായ്ക്കുമ്പോഴും ഒരുപാട് നല്ല ഓര്‍മ്മകള്‍ മനസ്സില്‍ ഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. 

(ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക) 


35 comments:

  1. നന്നായി മഹാനെ...

    ReplyDelete
    Replies
    1. താങ്ക്സ് ഇക്കാ... :)

      Delete
  2. ഓര്‍മ്മകള്‍...മനസ്സിലെപ്പോഴും ഉണര്‍ന്നിരിക്കട്ടെ...

    ReplyDelete
    Replies
    1. അതെ...ഉണര്‍ന്നിരിക്കട്ടെ... :-)

      Delete
  3. Replies
    1. താങ്ക്സ് ചന്തുവേട്ടാ... :-)

      Delete
  4. മീറ്റുകള്‍ ഇ-എഴുത്തിന് ഉണര്‍വ് പകരട്ടെ.

    ReplyDelete
    Replies
    1. അതു തന്നെ ഞാനും പറയുന്നു..മീറ്റുകൾ എഴുത്തിന് കൂടുതൽ ഉണർവ് പകരട്ടെ

      Delete
    2. ഞാനും അതേറ്റു പറയുന്നു...മീറ്റുകള്‍ ഇ-എഴുത്തിന് ഉണര്‍വ് പകരട്ടെ.... :-)

      Delete
  5. നല്ല വിവരണം . @ PRAVAAHINY

    ReplyDelete
    Replies
    1. താങ്ക്സ് ചേച്ചീ... :-)

      Delete
  6. കുറച്ച് ഫോട്ടോകൾ കൂടി ആവാമായിരുന്നു ......

    ReplyDelete
    Replies
    1. ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട് മാഷേ... അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ ഫോട്ടോസ് ചേര്‍ക്കാതിരുന്നത്...ഇതാ ലിങ്ക്...
      തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ്‌

      Delete
  7. മ്മക്ക് മിസ്സ്‌ ആയി പോയാലോ ....വിശേഷങ്ങള്‍ നന്നായി

    ReplyDelete
    Replies
    1. ഇനിയും മീറ്റുകള്‍ വരട്ടെ... :-)

      Delete
  8. എന്തേ ഫോട്ടോകള്‍ ഇട്ടില്ല?

    ReplyDelete
    Replies
    1. ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട് ... അതില്‍ ഒരുപാട് ഫോട്ടോസ് ചേര്‍ത്തിട്ടുണ്ട്...ഇതാണ് ലിങ്ക്...
      തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ്‌

      Delete
  9. ശിവരാത്രി ഇനിയും വരും.. പക്ഷെ മീറ്റ്‌.. അതും ഇനിയും വരും.. :)

    ReplyDelete
    Replies
    1. പക്ഷേ തിരുവനന്തപുരം മീറ്റ് ഇനി വരില്ലല്ലോ ല്ലേ...? :-)

      Delete
  10. അതെ, കുറച്ച് ഫോട്ടോകള്‍ കൂടി ആകാമായിരുന്നു

    ReplyDelete
    Replies
    1. ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട് അജിത്തേട്ടാ... അതില്‍ ഒരുപാട് ഫോട്ടോസ് ചേര്‍ത്തിട്ടുണ്ട്...ഇതാണ് ലിങ്ക്... തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ്‌

      Delete
  11. മീറ്റ് പോസ്ടാണോ അതിനു ഫോട്ടോ നിര്‍ബന്ധം. പോയി ഫോട്ടോ കൊണ്ടുവാ.

    ReplyDelete
    Replies
    1. തിരുവനന്തപുരം ബ്ലോഗ്‌ മീറ്റ്‌ ഈ ലിങ്കില്‍ ചെന്നാല്‍ മീറ്റ് തന്നെ കണ്ട പോലെയാകും, ഒരുപാട് ഫോട്ടോസ് ഉണ്ട്.... :-)

      Delete
  12. Replies
    1. 'രുചിക്കൂട്ടി'നെ കുറിച്ച് എഴുതിയതു കൊണ്ടാണോ? :-)

      Delete
  13. ഗുഡ്.. നന്നായി ട്ടാ...

    ReplyDelete
    Replies
    1. താങ്ക്സ് ഭായ്... :-)

      Delete
  14. മനസ്സില്‍ നല്ലൊരു സംഗീത മഴപെയ്തു ...സ്നേഹത്തിന്റെ ! :)
    നന്ദി സന്ഗീതെ :)
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. വളരെയധികം നന്ദി അസ്രൂസ് ഭായ്... :-)

      Delete
  15. നാട്ടിലെന്തെക്കെ നടക്കുന്നു..എനികെന്തു കാര്യം( കുശുമ്പ്) പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം...

    ReplyDelete
    Replies
    1. നാട്ടില്‍ ഇല്ലാത്തവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ കൂട്ടായ്മകളൊക്കെ ഒരു പരിധി വരെ ആശ്വാസമാണെന്ന് തോന്നുന്നു... :-)

      Delete
  16. വളരെ നന്നായിരിയ്ക്കുന്നു സംഗീത്..... ബ്ളോഗുമായുള്ള ബന്ധം കുറച്ചുനാളായി ഉപേക്ഷിച്ചതുകൊണ്ട് ഈ മീറ്റിനേക്കുറിച്ച് അറിഞ്ഞതേയില്ല.. കുറേ പരിചയ്മുള്ളവരും, ഏറെ പുതുമുഖങ്ങളും... ഇത്തരം മീറ്റുകൾ ഇ-എഴുത്തിന് കൂടുതൽ ആവേശം പകർന്നുനൽകുമെന്ന് ഉറപ്പ്... ബ്ലോഗുലകം ഇനിയും വളർന്നു പന്തലിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു... തിരക്കുകളിൽനിന്നു രക്ഷപെട്ട് ഉടൻ ബ്ളോഗിന്റെ ലോകത്തിലേയ്ക്ക് മടങ്ങിവരണമെന്ന ആഗ്രഹത്തിന്, ഈ കുറിപ്പുകൾ പ്രചോദനമേകുന്നു... ചിത്രങ്ങളും കണ്ടു.... മനോഹരമായിരിയ്ക്കുന്നു.. :)

    ReplyDelete
    Replies
    1. വേഗം മടങ്ങി വരിക... :-)

      Delete